ഗതാഗത നിരോധനം
ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണാടിപൊയില്‍ മുതല്‍ കെആര്‍സി വരെ ഡിസംബര്‍ 27 മുതല്‍ പണി തീരുന്നതുവരെ റോഡിലൂടെയുളള വാഹനഗതാഗതം നിരോധിച്ചു.
വിദ്യാഭാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കോര്‍പറേഷന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗക്കാരായ വിദ്യര്‍ത്ഥികളിൽ നിന്നും സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു. പോളിടെക്നിക്, ഐടിഐ, ഡിഗ്രി (സ്കോളർഷിപ്പ് തുക 20000 രൂപ), ബിടെക് (25000 രൂപ), എംബിബിഎസ്, പിജി, (30000 രൂപ), കേരളത്തിനു പുറത്തു പഠിക്കുന്നവര്‍ക്ക് 50000 രൂപ എന്നിങ്ങനെ കോഴ്‌സ് കാലാവധി കഴിയുന്നവരെ ഓരോ വര്‍ഷവും തുക ലഭിക്കും. അപേക്ഷയോടെപ്പം ജാതി, വരുമാനം, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കോപ്പി, കോര്‍പറേഷന്നില്‍ സ്ഥിരതാമസമാണ് എന്ന കൗണ്‍സിലറുടെ കത്ത്, രണ്ട് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 8547630149, 9446392284.
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്
2024-2025 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 30 മുതല്‍ 2025 ജനുവരി മൂന്ന് വരെ നീട്ടി. വിവരങ്ങള്‍ www.ksb.gov.in ൽ. ഫോണ്‍: 0495-2771881.