വയനാട് ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകൾ

0

ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ ക്ഷീരഗ്രാമം പദ്ധതിയിലേക്ക് നെന്മേനി, പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറി ഫാം ആധുനിക – യന്ത്രവത്ക്കരണം, രണ്ട് പശു ഡയറി യൂണിറ്റ്, അഞ്ച് പശു ഡയറി യൂണിറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 25 നകം ക്ഷീരശ്രീ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി, പനമരം ക്ഷീര വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍- 04936 222905, 04935 220002.

യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മീഷൻ്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാനും സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതുമാണ്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ [email protected] ല്‍ അറിയിക്കാം. യുവജന കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം. ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ 0471-2308630.

നൈപുണി വികസന സംരംഭകത്വ വര്‍ക് ഷോപ്പ്

വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്‌മെന്റിന്റെ സഹകരണത്തോടെ രണ്ട് ദിവസത്തെ നൈപുണി വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ ക്യാമ്പസില്‍ ഡിസംബര്‍ 19 ന് ആരംഭിക്കുന്ന പരിശീലനത്തില്‍ എം.എസ്.എം.ഇ മേഖലയിലെ സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വാര്‍ഡനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താംതരം യോഗ്യതയുളള 35 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തന പരിചയം അഭികാമ്യം. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും. ഡിസംബര്‍ 24 ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 04936 293775.

ഫാര്‍മസിസ്റ്റ് നിയമനം

തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ഡി.എം.ഇ അംഗീകൃത ഫാര്‍മസി ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 20 ന് രാവിലെ 10.30 ന് തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ഫോണ്‍ 04935 235909

ബോധവത്കരണ ക്ലാസ്സ്

ദേശീയ സിദ്ധ ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ആയുര്‍വ്വേദ ആശുപത്രിയില്‍ ഡിസംബര്‍ 19 ന് നാഡീ പരിശോധനയിലൂടെ രോഗ നിര്‍ണ്ണയവും സൗജന്യ മര്‍മ്മ ചികിത്സയും ബോധവത്കരണ ക്ലാസ്സും നടക്കും.

തേനീച്ച വളര്‍ത്തല്‍ സൗജന്യ പരിശീലനം

സംസ്ഥാന ഹോര്‍ട്ടികോര്‍പ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 26 മുതല്‍ 28 വരെയും ഡിസംബര്‍ 30, 31, ജനുവരി 1 തീയ്യതികളിലാണ് പരിശീലനം. താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ പദ്ധതി ഉപകരണങ്ങള്‍ വിതരണം ചെയ്യും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 23 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9400707109, 8848685457, 04936 288198. *

ടെണ്ടര്‍ ക്ഷണിച്ചു

അമ്പലവയല്‍ ജി.വി.എച്ച്.എസ്സില്‍ തുടങ്ങുന്ന സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ ടിഷ്യി കള്‍ച്ചര്‍ ടെക്നീഷ്യന്‍ കോഴ്സിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 31 ന് വൈകീട്ട് 5 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ജനുവരി 1 ന് രാവിലെ 11 ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍ 9961161649.സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ടിലെ 42 അങ്കണവാടികള്‍ക്ക് ക്ലീനിങ്ങ് സ്റ്റോറേജ് കണ്ടൈനര്‍ സ്ഥാപിക്കുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 2 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍ 04936 261300

ഇ-ലേലം

ജില്ലയിലെ ഫോറസ്റ്റ് റേഞ്ചുകളില്‍ നിന്നും വിവിധ വില്ലേജുകളില്‍ നിന്നും കുപ്പാടി തടി ഡിപ്പോയില്‍ എത്തിച്ച തേക്കും മറ്റുള്ള തടികളും ഇന്ന് ഡിസംബര്‍ 18ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി ലേലം ചെയ്യും. ഫോണ്‍ – 04936 221562.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക-പുലിക്കാട് റോഡ്, കണ്ടത്തുവയല്‍, കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഡിസംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറളിക്കുന്ന്, രാസ്ത, തേര്‍വാടിക്കുന്ന്, കുമ്പളാട്, പള്ളിക്കുന്ന്, ചുണ്ടക്കര പ്രദേശങ്ങളില്‍ ഇന്ന് (ഡിസംബര്‍ 18) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.

Leave A Reply

Your email address will not be published.