കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിലിന്‍റെ കീഴിലുളള മാനഞ്ചിറ സ്ക്വയറിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിലെ ഫ്ലഡ് ലൈറ്റിന്‍റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം എം.എൽ.എ അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിൻറെ പ്രസിഡൻറ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ. പ്രപു പ്രേമനാഥ് സ്വാഗതം പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് എം.വി റിപ്പോർട്ട് അവതരിപ്പു. . ടി.പി.ദാസൻ, ശശിന്ദ്രൻ.സി, . ഹാരിസ്.എം എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിൻറെ വൈസ് പ്രസിഡൻറ് ഡോ. റോയ് വി ജോൺ നന്ദിയും പറഞ്ഞു. പ്രദർശന മത്സരവും നടന്നു.
എം.എൽ.എയുടെ തനതു ഫണ്ടിൽ നിന്നും 18,80000/- ലക്ഷം രുപയും ചെലവാക്കി 6 ബൾബുകൾ വീതം ഉളള 4 ഫ്ലഡ് ലൈറ്റ് നിർമ്മിച്ചു. അതിൽ ഓരോ ബൾബുകളും 200 വോൾട്ടിൻറെതാണ് . ഒരു മണിക്കൂർ പ്രവർത്തിച്ചാൽ 4.8 യൂണിറ്റ് വൈദ്യുതിയാണ് ചെലവാക്കുന്നത്.
പ്രകാശം പരത്താൻ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റ് ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ ഫ്ലഡ്‌ലിറ്റ് സംവിധാനമൊരുങ്ങി. ഇനി ബാസ്‌കറ്റ് ബോളിന് മാത്രമല്ല കബഡി, കളരിപ്പയറ്റ് തുട ങ്ങിയവക്കും ഇവിടം വേദിയാവും.