വനം ഭേദഗതി ബില്‍- പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം

0

കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബര്‍ 1-ലെ 3488-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച The Kerala Forest (Amendment) Bill, 2024 (ബില്‍ നമ്പര്‍. 228)- ലെ വ്യവസ്ഥകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ സര്‍ക്കാരിനെ അറിയിക്കാനുണ്ടെങ്കില്‍ ആയത് 2024 ഡിസംബര്‍ 31-നകം വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണെന്ന് ബഹു. വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

ഇപ്പോള്‍ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രസിദ്ധീകരിച്ച ബില്‍ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്

അയക്കേണ്ട വിലാസം.അഡീഷണല്‍ ചീഫ് സെക്രട്ടറി, വനം -വന്യജീവി വകുപ്പ്, റൂം നമ്പര്‍. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001Email id: [email protected]

Leave A Reply

Your email address will not be published.