ഡൽഹി: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മകൾ അശ്വതിയെ ഫോണിൽ വിളിച്ച് വാസുദേവൻ നായരുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരായുകയും എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു ആശ്വസിപ്പിക്കുകയും ചെയ്തു.