വനിതാ കമ്മീഷന്‍ അദാലത്തില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി

0

വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഒരു പരാതിയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടട്ടു. 19 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അദാലത്തില്‍ അഡ്വ. മിനി മാത്യൂസ്, വനിതാ സെല്‍ പി.ഒ ഗിരിജ, കൗണ്‍സിലര്‍മാരായ ബിഷ ദേവസ്യ, കെ.ആര്‍ ശ്വേത എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തരുവണ, പാപ്ലശ്ശേരി, കൊളഗപ്പാറ എന്നിവടങ്ങളിലെ പുതിയ അക്ഷയ സംരംഭകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.

എസ്.സി.എസ്.ടി മോണിറ്ററിങ്ങ് കമ്മിറ്റി

മൂന്നാം പാദവാര്‍ഷിക എസ്.സി.എസ്.ടി മോണിറ്ററിങ്ങ് കമ്മിറ്റിയോഗം ഡിസംബര്‍ 30 ന് രാവിലെ 11 ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ചേരും. സമിതി അംഗങ്ങള്‍ പങ്കെടുക്കണം.

ഉപഭോക്തൃ അവകാശ ദിനാചരണം

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം ഡിസംബര്‍ 24 ന് രാവിലെ 10 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിക്കും. എ.എസ്.സുഭഗന്‍, അഡ്വ.ചന്ദ്രന്‍ ആലഞ്ചേരി എന്നിവര്‍ വിഷയാവതരണം നടത്തും. പരിപാടിയോടനബന്ധിച്ച് ഉപഭോക്തൃ അവകാശ സഭ ചര്‍ച്ചയും നടക്കും.

ഭിന്നശേഷിക്കാര്‍ക്ക്എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ റദ്ദായതുമായ 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം. 2025 മാര്‍ച്ച് 18 വരെയാണ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം നല്‍കുന്നത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസട്രേഷന്‍ കാര്‍ഡും സഹിതം നേരിട്ടോ അല്ലാതെയോ അപേക്ഷ സമര്‍പ്പിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പെ#ാതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സമയപരിധിക്കുള്ളില്‍ ഇവ ഹാജരാക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം. വിവിധ കാരണങ്ങളാല്‍ ജോലിയല്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് നോണ്‍ ജോയിനിങ്ങ് സര്‍ട്ടിഫിക്കറ്റ് നല്‍കിയും അംഗത്വം പുതുക്കാം. ഫോണ്‍ 04936202534.

Leave A Reply

Your email address will not be published.