ബിഡിജെഎസ് നിലവിൽ ഉള്ള എൻഡിഎ മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന ആവശ്യം പാർട്ടി നേതാക്കളുടെ ഇടയിൽ സജീവം.
പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന എൻ.ഡി.എ.യില്‍ ലഭിക്കുന്നില്ലെന്നാണ് നേതാക്കളുടെ മുഖ്യ ആരോപണം.
മറ്റു പാർട്ടികളില്‍നിന്ന് ബി.ഡി.ജെ.എസിലെത്തുന്നവർ ക്രമേണ ബി.ജെ.പി.ക്കാരായി മാറുകയാണെന്നും പാർട്ടിക്കു വളർച്ചയില്ലാത്തത് എൻ.ഡി.എ.യില്‍ നില്‍ക്കുന്നതു കൊണ്ടാണെന്നുമാണ് പാർട്ടിയില്‍ ചർച്ചയുയർന്നത്.
തുഷാറിൻ്റെ അഭാവത്തിൽ അടുത്തയിടെ ചേർന്ന ബി.ഡി.ജെ.എസ്. നേതൃയോഗത്തിൽ മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികള്‍ക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്.
മറ്റു പാർട്ടികളില്‍നിന്ന് ബി.ഡി.ജെ.എസിലെത്തുന്നവർ ക്രമേണ ബി.ജെ.പി.ക്കാരായി മാറുകയാണെന്നും പാർട്ടിക്കു വളർച്ചയില്ലാത്തത് എൻ.ഡി.എ.യില്‍ നില്‍ക്കുന്നതു കൊണ്ടാണെന്നുമാ ന്നും വിലയിരുത്തൽ ഉണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ക്കു മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് വരെ യോഗത്തിൽ നിർദ്ദേശം വന്നു.
ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നത് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട കോട്ടയം ജില്ലകളിൽ പ്രയോജനം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കളും കരുതുന്നുണ്ട്.
എന്നാല്‍, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാർ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാല്‍, മുന്നണിമാറ്റത്തെ തുഷാർ അംഗീകരിക്കാൻ സാധ്യത കുറവാണ്.