എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു.

0

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല.

ആരോഗ്യനില ഇന്നലത്തെ അതേരീതിയില്‍ തുടരുന്നുവെന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍.

അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.നില ഗുരുതരമായി തുടരുകയാണെങ്കിലും കൂടുതല്‍ വഷളായതായി കാണുന്നില്ല. 

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്.

ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ 17ന് എം ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം എം ടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി വെള്ളിയാഴ്ച പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Leave A Reply

Your email address will not be published.