എം .ടി വാസുദേവൻ നായരുടെ സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം രാത്രിയോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ സിത്താര എന്ന വീട്ടിലേക്ക് എത്തിച്ചു .
നാലു മണിവരെ ഈ വീട്ടിൽ തന്നെ പൊതു ദർശനം നടക്കും.തുടർന്നാണ് സംസ്കാരം നടക്കുക.