കെ ഐ ആർ എഫ് റാങ്കിങ്: സ്വാശ്രയ കോളേജുകളിൽ സാഫിക്ക് ഒന്നാം സ്ഥാനം

0

വാഴയൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം അളക്കുന്ന സംവിധാനമായ കെ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ മികച്ച മുന്നേറ്റമുണ്ടാക്കി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഓട്ടോണൊമസ്).

സംസ്ഥാന റാങ്കിങ്ങിൽ 19 ആം സ്ഥാനമാണ് സാഫി സ്വന്തമാക്കിയത്, എന്നാൽ സ്വാശ്രയ കോളേജുകളിൽ ഒന്നാമതെത്തുകയും, ആദ്യ റാങ്കിൽ ഉൾപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ഥാപനവുമായി സാഫി ഓട്ടോണൊമസ് കോളേജ് മാറി.

നേരത്തെ ഇന്ത്യയിൽ തന്നെ ആദ്യ ഘട്ട നാക് അസ്സസ്മെന്റിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ പ്ലസ് പ്ലസ് നേടുന്ന ആർട്സ് ആൻഡ് സയൻസ് കോളേജ് എന്ന അപൂർവ്വ നേട്ടം സാഫി കൈവരിച്ചിരുന്നു.

തുടർന്ന് സ്വയംഭരണ പദവിയും സാഫിയെ തേടിയെത്തി. രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറുക എന്ന സ്വപ്നത്തിലേക്കുള്ള ഒരു ചുവട് കൂടെ സാഫി മുന്നോട്ട് വെച്ചിരിക്കുകയാണെന്ന് സാഫി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനായ സി എച് അബ്ദുൽ റഹീം , ജനറൽ സെക്രട്ടറി മെഹബൂബ് എം.എ. സി ഇ ഒ യും പ്രിൻസിപ്പാളുമായ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ എന്നിവർ പറഞ്ഞു.

ഈ നേട്ടത്തിൽ പങ്കുവഹിച്ച മുഴുവൻ അദ്ധ്യാപക, അനധ്യാപകർക്കും – വിദ്യാർത്ഥി – രക്ഷിതാക്കൾക്കും അവർ നന്ദി രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.