ഇന്റര്‍നാഷണല്‍ ക്വിസ് അസോസിയേഷന്റെ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരത്തിന്റെ ഭാഗമായുള്ള ജില്ലയില മത്സരം ജനുവരി 6 ന് മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌കൂളില്‍ രാവിലെ 10 ന് നടത്താന്‍ അസിസ്റ്റന്റ് കളക്റ്റര്‍ എസ് ഗൗതം രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഒരു ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് രണ്ട് അംഗങ്ങളുള്ള അഞ്ച് ടീമുകള്‍ക്ക് പങ്കെടുക്കാം.
പങ്കെടുക്കുന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് https://iqa.asia/registration എന്ന പോര്‍ട്ടലില്‍ ക്വിസ് പ്ലയെര്‍ ആയി രജിസ്റ്റര്‍ ചെയ്യണം.
ഒരു വര്‍ഷത്തേക്ക് രജിസ്രജിസ്ട്രേഷന്‍ ഫീസ് 177 രൂപയാണ്. ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു രജിസ്ട്രേഷന്‍ കാര്‍ഡും പന്ത്രണ്ടു മാസം ഐ.ക്യൂ.എ കണ്ടന്റും ഓണ്‍ലൈന്‍ ആയി ലഭിക്കും.
ഡിഡിഇ ശശീന്ദ്രവ്യാസ് വി.കെ, ഡി.ഇ.ഒ ശരചന്ദ്രന്‍ കെ. കെ.എ.എ, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം. സെബാസ്റ്റ്യന്‍, ജില്ലാ ലോ ഓഫീസര്‍ ഫൈസല്‍ സി.കെ. ജില്ലാ ഇനഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു. പി, ലിനറ്റ് ഇ.ജെ, ആല്‍ഫിന്‍ കെ. ഫ്രാന്‍സിസ് ഐ.ക്യൂ.എ സെക്രട്ടറി ഷാജന്‍ ജോസ് എന്നിവര്‍പങ്കെടുത്തു.