ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

0

ഓസ്ട്രേലിയയിൽ നടക്കുന്ന ഗാബ ടെസ്റ്റ് മത്സരത്തിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. 2010 ജൂണിലാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്.

106 ടെസ്റ്റിൽ ഇന്ത്യയ്ക്കായി 537 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വിന്റി 20 യിൽ 72 വിക്കറ്റും നേടി.

ടെസ്റ്റിൽ 6 സെഞ്ചുറികൾ നേടിയിട്ടുണ്ട്. 2011ൽ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിലെ അംഗമാണ്.

ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ താരമാണ് (11).

അനിൽ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറാണ്.

Leave A Reply

Your email address will not be published.