ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (ഐ എച്ച് ആർ ഡി) കണ്ണൂർ തളിപ്പറമ്പിൽ ലാ കോളേജ് ആരംഭിക്കുന്നു.
പുതിയ ലാ കോളേജ് ആരംഭിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. സർക്കാരും കണ്ണൂർ സർവകലാശാലയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അനുമതി നൽകുന്ന വിവിധ നിയമ പഠന കോഴ്സുകളിൽ വിദ്യാർഥികൾക്ക് സർക്കാർ ഫീസ് ഘടനയിൽ പഠിക്കുവാൻ കഴിയും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കോളേജ് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സ്ഥാപിക്കാനാണ് ഐ എച്ച് ആർ ഡി ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ അറിയിച്ചു.