എലിപ്പനി ബോധവല്‍ക്കരണ യജ്ഞം, ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എലിപ്പനി ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരണ സംഘം ഭാരവാഹികള്‍ക്കും ശില്പശാല സംഘടിപ്പിച്ചു.
എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്ഷീര കര്‍ഷകര്‍ക്കായുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കല്‍, ബോധവത്ക്കരണം എന്നിവ നടത്തി.
പൂക്കോട് വെറ്ററിനറി കോളേജ് പ്രീവന്റീവ് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ പി.എം ദീപ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ ബിപിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ എലിപ്പനി നിയന്ത്രണവും പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി മാത്യു ഉദ്ഘാടനം ചെയ്തു.
ജില്ലാ എഡൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എഡൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ക്ഷീര സംഘം ഭാരവാഹികളായ പി.വി പൗലോസ്, പി.പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
ഒ.ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മാനന്തവാടി നഗരസഭയിലെ ഇല്ലത്തുമൂല – കാത്തിരിക്കല്‍- ചോയിമൂല റോഡ് സൈഡ് പ്രൊട്ടക്ഷന്‍ ആന്‍ഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 24.38 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
ക്വട്ടേഷന്‍ ക്ഷണിച്ചു
പനമരം അഡീഷണല്‍ (പുല്‍പ്പള്ളി) ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 81 അങ്കണവാടികളില്‍ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് വ്യക്തികള്‍/ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷനുകള്‍ ഡിസംബര്‍ 31 ന് രാവിലെ 11.45 വരെ പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍- 04936-294162.
നിധി ആപ്കെ നികാത്ത് ബോധവത്കരണം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായി മാനന്തവാടി ബ്ലേക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 27 ന് രാവിലെ 9 മുതല്‍ നിധി ആപ്കെ നികാത്ത് ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പരിപാടിയും സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ചെയ്യണം.
പാര്‍ട്ട് ടൈം സ്വീപ്പര്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഓഫീസ് മേധാവികള്‍ ലിസ്റ്റ് ഓഫീസുകളില്‍ പരസ്യപ്പെടുത്തി ജീവനക്കാര്‍ക്ക് പരിശോധിക്കാന്‍ അവസരം നല്‍കണം. ലിസ്റ്റ് സംബന്ധിച്ച് ജീവനക്കാര്‍ക്ക് ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിക്ക് 15 ദിവസത്തിനകം അപേക്ഷ നല്‍കണം.
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലത്തേക്ക് കാര്‍ നല്‍കാന്‍ താല്‍പര്യമുള്ള വാഹനം ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11.30 വരെ സ്വീകരിക്കും. ഫോണ്‍ – 04936 246098.
സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ്: അപേക്ഷാ തിയതി ദീര്‍ഘിപ്പിച്ചു
സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലേക്കുള്ള സ്‌കില്‍ ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബര്‍ 27 വരെ ദീര്‍ഘിപ്പിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും സമഗ്ര ശിക്ഷാ കേരളയുടെ https://ssakerala.in ല്‍ ലഭിക്കും. ഫോണ്‍ – 04936 203338.