വയനാട് ദുരന്തബാധിതര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

0

വയനാട് പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും.

സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കും. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു.

അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും.വയനാട് പുനരധിവാസം വേഗത്തിലാക്കാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കിഫ്ബി തയ്യാറാക്കിയ ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്.

ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാനും മേല്‍നോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ.

ഏജന്‍സി ആരാണെന്നതില്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വീട് വക്കാന്‍ സഹായം വാഗ്ദാനം ചെയ്തവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

38 സംഘടനകള്‍ ഇതിനകം സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം.

ചീഫ് സെക്രട്ടറി കരട് പ്ലാന്‍ പ്രത്യേക മന്ത്രിസഭായോഗത്തിന് മുന്നില്‍ അവതരിപ്പിച്ചു. ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിയമതടസ്സം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.