മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കബനിക്കായ് വയനാട് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം കെ. ദേവകി നിര്‍വഹിച്ചു.
കബനിക്കായ് വയനാട്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാപ്പത്തോണ്‍ നടത്തി
1271 നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെ മാപ്പത്തോണിലൂടെ അടയാളപ്പെടുത്തി
മുഴുവന്‍ നീര്‍ച്ചാലുകളും വീണ്ടെടുക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്ത് തേട്ടം നീര്‍ച്ചാലില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായി.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസര്‍ പി.സി മജീദ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജീവ് കുമാര്‍, വാര്‍ഡംഗം മേരിക്കുട്ടി മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.