കോഴിക്കോട്: ചേവരമ്പലം സൂര്യോദയം കുടുംബസമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ‘കുഞ്ഞാപ്പയും കുട്ട്യോളും’ അവധിക്കാല പരിശീലനക്കളരി നടത്തുന്നു.
എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നയിക്കുന്ന ഏകദിന ക്യാമ്പിൽ കൗതുകവസ്തു നിർമാണം, കാര്യമുള്ള കളികൾ, സാഹിത്യക്കളരി, മോട്ടിവേഷൻ പ്രഭാഷണം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ പരിശീലനം നൽകും.
ഡിസംബർ 28ന് രാവിലെ 8.30 മുതൽ ചേവരമ്പലം ബോധാനന്ദാശ്രമത്തിലാണ് ക്യാമ്പ്. 4-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.
പ്രവേശനം സൗജന്യമാണ്. പേര് രജിസ്റ്റർ ചെയ്യാൻ 9349210129 (ശശീന്ദ്രൻ), 9847002777 (ബൈജിത്ത്) നമ്പറുകളിൽ വിളിക്കണം.എൻ. രാജീവ് 94957 60349