ചേളന്നൂർ പോഴിക്കാവിലെ കുന്നിടിച്ച് മണ്ണെടുക്കാൻ ദേശീയപാത നിർമ്മാണ കാരാർ ഏറ്റെടുത്ത കമ്പനി ശ്രമിച്ചത് നാട്ടുകാർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.
വാഹനങ്ങൾ തടഞ്ഞ സമരസമിതി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതിനെ തുടർന്ന് സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചതായി സമര സമിതി ആരോപിച്ചു.
സമാധാനപൂർവം പ്രതിഷേധിച്ചവരെ പോലീസ് ക്രൂരമായാണ് നേരിട്ടതെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.
നേരത്തെയും ഇവിടെ കുന്നിടിക്കാൻ ശ്രമം നടത്തിയിരുന്നു.
അപ്പോഴും ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു.