കോഴിക്കോട്: സൗദി അറേബ്യയിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനമായ അൽ-മുത് ലഖ് കമ്പനിയിൽ നിന്നും വിവിധ സമയങ്ങളിൽ പിരിഞ്ഞുവന്നവരുടെ കൂട്ടായ്മമായ ‘എക്സ്- അൽ മുത് ലഖ് വാട്സ് ആപ്പ് ഗ്രൂപ്പ്’ കൂട്ടായ്മയുടെ 3- ാം കുടുംബ സംഗമം “ഒത്തുകൂടൽ’24” സംഘടിപ്പിക്കുകയുണ്ടായി.
28 ഡിസംബർ 2024 ശനിയാഴ്ച കാലത്ത് 10 മണി മുതൽ കോഴിക്കോട് കെ. പി. കേശവ മേനോൻ ഹാളിൽ വച്ച് നടന്ന സംഗമത്തിൽ അൻപതോളം കുടുംബങ്ങളടക്കം ഇരുനൂറോളം പേർ പങ്കെടുത്തു.
അസു കോഴിക്കോട് സ്വാഗതം പറഞ്ഞ സംഗമത്തിന് നസീർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു.കമ്പനിയിലെ മുൻ സൂപ്പർവൈസർ ഉമർ പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു.
ദർശന / ഫ്ലവേഴ്സ് ഫെയിം ആയിഷ സമീഹയുടെ പ്രാർഥനാ ഗാനത്തോടെ തുടക്കം കുറിച്ച സംഗമത്തിൽ നസീർ പള്ളിക്കൽ രചിക്കുകയും ആലപിക്കുകയും ചെയ്ത ‘ഓതും സ്വാഗതമേ’ എന്ന സ്വാഗത ഗാനം പ്ലേ ചെയ്യുകയുണ്ടായി.
ആശംസകളും അനുഭവങ്ങളും ഓർമകളുമായി സജീവമായ കുടംബ സംഗമത്തിന് അദ്നാൻ പള്ളിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന ഗാന വിരുന്നും ഇതര പരിപാടികളും മികവേകുകയും ഹൃദ്യമാകുകയും ചെയ്തു.
ഷാജു തൃശൂർ, അമീർ അലി കോഡൂർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഖാലിദ് പറമ്പത്ത്, ജമാൽ കരുപടന്ന, ഹനീഫ വേങ്ങര, നാസർ അങ്ങാടിപ്പുറം, അബ്ദുറഹിമാൻ കൊടുവള്ളി, ലതീഫ് അലനല്ലൂർ, ജാഫർ കൊടുവള്ളി, കരിം ആലുവ, സുലൈമാൻ, ശരീഫ് കൊടുവള്ളി, ഉമ്മർ പാലത്ത്, മുഹമ്മദ് കുട്ടി ഉള്ളണം, സിദ്ദീഖ് കൊല്ലം, ഇബ്രാഹിം ഒറ്റപ്പാലം തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രവാസ ലോകത്ത് നിന്ന് ബഷീർ തിരുനാവായ, അസീസ് അനങ്ങാടി തുടങ്ങിയൻ വോയ്സ് സന്ദേശങ്ങൾ അയച്ചു.
മുതിർന്ന സഹപ്രവർത്തകരായ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, മുഹമ്മദ് കുട്ടി ഉള്ളണം തുടങ്ങിയവരെ കൂട്ടായ്മ ആദരിച്ചു.
വിട പറഞ്ഞ സഹപ്രവർത്തകരായ ഷഹീദ് ഷറഫ് പാലത്ത്, അബു ഹാജി കൊളപ്പുറം തുടങ്ങിയവരെ സംഗമം ഓർക്കുകയും ഓർപ്പൂക്കൾ അർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും ആദരങ്ങളും ആദരാഞ്ജലികളും ഏറ്റുവാങ്ങാനും അനുസ്മരണ സദസിൽ സാന്നിധ്യമറിയിക്കാനും കഴിയാതിരുന്ന ബന്ധുക്കൾ ഈ വർഷം സാന്നിധ്യമറിയിക്കുകയും ആദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുകയുണ്ടായി.
അദ്നാൻ പള്ളിക്കൽ, ഷോബി ശിവൻ, ആയിഷ സമീഹ, ഉമർ പറമ്പത്ത്, ദിയാ ഫാത്തിമ നരിക്കുനി. ഖാലിദ് പറമ്പത്ത്, കൊച്ചു കുട്ടികളും ഗാനങ്ങൾ ആലപിച്ചു.
തുടർന്നു ഫോട്ടോകൾ എടുത്തു പരസ്പരം പരിചയം പുതുക്കിയും സംഗമത്തിന് പ്രവർത്തകർ മാറ്റ് കൂട്ടി.സംഗമത്തിന് അബ്ദുറഹിമാൻ നരിക്കുനി, മർക്കാർ ചേളാരി, ലതീഫ് നരിക്കുനി, മജീദ് കൊടുങ്ങല്ലുർ തുടങ്ങിയവർ നേതൃത്വം നൽകി.
ഉച്ച ഭക്ഷണത്തോടെ കുടുംബ സംഗമം സമാപനത്തിലേക്ക് നീങ്ങുകയും 2-30 -ന് സമാപനം കുറിക്കുകയും ചെയ്തു.