ഡിസ്ട്രിക്റ്റ് കളക്ടേഴ്‌സ് ട്രോഫി ജനുവരി 3ന്

0

കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താൻ വേണ്ടി, ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന IQA ക്വിസ്സിംഗ് ചാമ്പ്യൻഷിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

ജനുവരി 3ന് രാവിലെ 9.30 മണിക്ക് ഗുജറാത്തി വിദ്യാലയ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജില്ലയിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം.

www.iqa.asia എന്ന പോർട്ടലിലൂടെ IQA ഏഷ്യ യിൽ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മത്സരിക്കാം.

ഒരു സ്കൂളിൽ നിന്നും പരമാവധി 5 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

വിജയികൾക്ക് ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനുള്ള ഡിസ്ട്രിക്ട് കളക്റ്റേഴ്‌സ് ട്രോഫി ജില്ലാ കളക്ടർ സമ്മാനിക്കും.

കളക്ടർ മുഖ്യ രക്ഷാധികാരിയായി ഐ ക്യു എ കോഴിക്കോട് ജില്ലാ ചാപ്റ്ററും ജില്ലാ ചാമ്പ്യൻഷിപ്പ് സംഘാടക സമിതിയും രൂപീകരിച്ചു.

ഡയറ്റിന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തല ഫൈനലിലേക്ക് യോഗ്യത നേടും.

നമ്മുടെ ജില്ലയിൽ നിന്നും മികച്ച പങ്കാളിത്തം ഇതിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ആയതിനാൽ ജില്ലയിൽ നിന്നും പരമാവധി രജിസ്റ്റേഡ് ക്വിസ് താരങ്ങളെ സൃഷ്ടിച്ചെടുക്കാനും, സംസ്ഥാന മത്സരത്തിലേക്ക് കോഴിക്കോട് ജില്ലയുടെ ഔദ്യോഗിക ചാമ്പ്യന്മാരായി ഏറ്റവും മികച്ച ടീമിനെ പറഞ്ഞയക്കുവാനും വേണ്ടി ജില്ലയിലെ എല്ലാ സ്‌കൂളുകളെയും ഈ അറിവുത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ക്വിസ് ചാമ്പ്യൻഷിപ്പ് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 79076 35399, [email protected]

Leave A Reply

Your email address will not be published.