മൂന്നിയൂർ ആലിൻചുവട് സ്വദേശി ഹിംന പി.എക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
കോഴിക്കോട് ഫാറൂഖ് ട്രൈനിംഗ് കോളേജായിരുന്നു ഗവേഷണ കേന്ദ്രം.
മലപ്പുറം ജില്ലയിലെ പ്രവാസികളായ പിതാക്കന്മാരുള്ള സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ അക്കാദമിക റസിലിയൻസിനെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം.
ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രൊഫസർ ഡോ. മുംതാസ് എൻ.എസ്. കീഴിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്.
മക്കരപ്പറമ്പ് സഹകരണ വകുപ്പിൽ നിന്ന് വിരമിച്ച പി. അലവിയുടേയും പുണർപ സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ്സ് ആയിഷാബിയുടേയും മകളും ചോനാരി അശ്റഫിൻ്റെ ഭാര്യയുമാണ്.
അജ്‌വയും അമ്രയുമാണ് മക്കൾ.