ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും ഓട്ടം പോകാനുള്ള അനുമതിയായി

0

കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായത്.

സംസ്ഥാന പെര്‍മിറ്റിന് അഞ്ച് വര്‍ഷത്തേക്ക് 1500 രൂപയാണ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയായിരുന്നു.

വ്യവസ്ഥപ്രകാരം നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങേണ്ടി വരും.

സി ഐ ടി യു കണ്ണൂര്‍ മാടായി യൂനിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.