പൂളക്കടവ് ഉദയം കെയർ ഹോമിൽ വെച്ച് ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി

0

കോഴിക്കോട് : സൗഖ്യ എൻ.എച്ച്.എം കോഴിക്കോട് ഡി.സി.ഐ.പി കോഴിക്കോട്, യു.പി.എച്ച്.സി ചെലവൂർ എന്നിവയുടെ നേതൃത്വത്തിൽ 20/12/2024 വെള്ളിയാഴ്‌ച്ച രാവിലെ 10 മണിക്ക് പൂളക്കടവ് ഉദയം കെയർ ഹോമിൽ വെച്ച് ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.ഇ.ഐ.സി ലെ മെഡിക്കൽ ഓഫീസർ ഡോ.രേഷിധ.ഇ, യു.പി.എച്ച്.സി ചെലവൂരിലെ ജെ.പി.എച്ച് മാർ, ആശാവർക്കർമാർ, ഡി.സി.ഐ.പി ഇൻ്റേൺസ്, ഉദയം കെയർ ഹോം സ്റ്റാഫുകൾ, മറ്റ് ഹെൽത്ത് സ്റ്റാഫുകൾ ചേർന്ന് ക്യാമ്പിൽ പ്രവർത്തിച്ചു.

ക്യാമ്പിൽ ഉദയം കെയർ ഹോമിലെ 32 രോഗികളുടെയും 5 സ്റ്റാഫുകളുടെയും പ്രമേഹം രക്തസമ്മർദ്ദം, ബി.എം.ഐ തുടങ്ങിയ പരിശോധനകൾ നടത്തുകയും മറ്റ് അനുബന്ധ രോഗങ്ങൾക്കെതിരെയുള്ള ചികിത്സ നൽകുകയും മരുന്ന് വിതരണവും നടത്തി

ഉച്ചയ്ക്ക് 12 മണിക്ക് ക്യാമ്പ് പൂർത്തിയാക്കി

Leave A Reply

Your email address will not be published.