ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ സീസണ്‍ നാലിന്റെ പ്രചരണാര്‍ഥം കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ച് വരെ സംഘടിപ്പിച്ച മിനി മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ വയനാട് സ്വദേശി അജ്മലും വനിതാ വിഭാഗത്തില്‍ പാലക്കാട് സ്വദേശി ജി ജിന്‍സിയും ജേതാക്കളായി.
പുരുഷ വിഭാഗത്തില്‍ മനോജ് (പാലക്കാട്), ഷിബിന്‍ (കോട്ടയം) എന്നിവരും വനിത വിഭാഗത്തില്‍ അഞ്ജു മുരുകന്‍ (ഇടുക്കി), ആദിത്യ (ചാത്തമംഗലം) എന്നിവരും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.
ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 7000 രൂപ, 5000 രൂപ, 3000 രൂപ എന്നിങ്ങനെ കാഷ് പ്രൈസും മെഡലുകളും സമ്മാനിച്ചു.
കോഴിക്കോട് ബീച്ചില്‍ വച്ച് രാവിലെ 6.40 മണിയോടെ മിനി മാരത്തണ്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ആവേശകരമായ മത്സരത്തില്‍ 500ലധികം കായികതാരങ്ങളാണ് പങ്കെടുത്തത്. മന്ത്രി മുഹമ്മദ് റിയാസും മിനി മാരത്തണിന്റെ ഭാഗമായി ഓടിയത് മറ്റുള്ളവര്‍ക്ക് ആവേശമായി.
140 പുരുഷന്‍മാരും 20 സ്ത്രീകളും ബേപ്പൂര്‍ ബീച്ചിലെ ഫിനിഷിംഗ് പോയിന്റിലെത്തി മിനി മാരത്തണ്‍ പൂര്‍ത്തീകരിച്ചു.
ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി പ്രപു പ്രേമനാഥ്, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ബേപ്പൂര്‍ ബീച്ചില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ടി രജനി, കെ രാജീവ്, വി നവാസ്, ഗിരിജ ടീച്ചര്‍, വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോയ്, സെക്യൂരിറ്റി -വളണ്ടിയര്‍ കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ ഷഫീഖ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍ എം പി തുടങ്ങിയവരും പങ്കെടുത്തു.