മുംബൈ: മുംബൈ എന്റർടൈൻമെന്റ് ഇൻറർനാഷനൽ ഫിലിം ഫെസ്ററിവൽ ഇന്ത്യ 2024 ലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് ഡോ.ഗിരീഷ് ഉദിനൂക്കാരൻ അർഹനായി.
സാൽമൻ 3 ഡി ചിത്രത്തിലെ “മെല്ലെ രാവിൽ തൂവൽ വീശി….”എന്ന ഗാനത്തിന്റെയും നിനവായ് എന്ന സംഗീത വീഡിയോയിലെ “ഒരു പാട്ടുപാടാൻ കൊതിക്കും…”എന്ന ഗാനത്തിന്റെയും രചനകൾക്കാണ് പുരസ്‌കാരം.
ഡിസംബർ 29 ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
മസ്ക്കറ്റിൽ പ്രാക്ടീസ് ചെയ്യുന്ന ഇ.എൻ.ടി സ്പെഷ്യലിസ്റ്റായ ഡോ. ഗിരീഷ് ഉദിനൂക്കാരൻ കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.
റഹിം പനവൂർ