കോഴിക്കോട് അറിയിപ്പുകൾ

0

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് നാളെ മുതല്‍

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍ (പിങ്ക്, മഞ്ഞ) ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് ഡിസംബര്‍ 26 മുതല്‍ 31 വരെ രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈൽ ഫോണ്‍ എന്നിവ കൊണ്ടു വരണം. തീയ്യതി, സ്ഥലം എന്നീ ക്രമത്തില്‍: ഡിസംബര്‍ 26-റേഷന്‍ കട 37 കൊന്നനാട്ട് തെരുവ്. 27- റേഷന്‍ കട 30 പുതിയ കടവ്. 28- റേഷന്‍ കട 117 പണിക്കര്‍ റോഡ് കയര്‍ ഫെഡിന് മുന്‍വശം. 30-റേഷന്‍ കട 04 ബിജി റോഡ്. 31-റേഷന്‍ കട 152 ബിജി റോഡ്.

ക്യുമിലേറ്റീവ് റെക്കോര്‍ഡ് ശില്പശാല

കോട്ടത്തറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേക പഠന പോഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ക്യുമിലേറ്റിവ് റെക്കോര്‍ഡിന്റെ ഉള്ളടക്കം സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ അദ്ധ്യാപകര്‍ സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, ഗാര്‍ഹിക സൗകര്യങ്ങള്‍, ആരോഗ്യം, അക്കാദമികം, ജീവിതശൈലി, സാമൂഹിക പിന്തുണ തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങള്‍ ശേഖരിച്ചു. ഇവ അടിസ്ഥാനമാക്കി കര്‍മ്മ പദ്ധതി തയാറാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരത് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജഹാന്‍ കെ അധ്യക്ഷനായി. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ എം സെബാസ്റ്റ്യന്‍, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ വിനിഷ സി എന്നിവര്‍ വിവരവിശകലനം നടത്തി. പ്രധാനാദ്ധ്യാപകന്‍ എ കെ ഷിബു, ശ്രീജേഷ് ബി നായര്‍, ബിനിഷ കെ എല്‍, പ്രവിത ആര്‍ എന്നിവര്‍ സംസാരിച്ചു.

ടെണ്ടര്‍

ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 112 അംഗനവാടികളിലേക്ക് 2024-25 സാമ്പത്തികവര്‍ഷം അംഗനവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ജിഎസ്ടി യുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടര്‍ തീയതി ജനുവരി എട്ട്. ഫോണ്‍: 9188959864, 8943164466.

Leave A Reply

Your email address will not be published.