ഉപജീവന കിറ്റ് വിതരണം ചെയ്തു…

0

നിർമ്മാൺ എൻ.ജി.ഒയുടെ നേതൃത്വത്തിൽ സി. ജി. ഐയുടെ സഹകരണത്തോടെ ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ ഉപജീവനം സുരക്ഷിതവും സുഗമവുമാക്കുന്നതിനായി 22 ഗുണഭോക്താക്കൾക്ക് ഉപജീവന കിറ്റ് വിതരണം ചെയ്തു…

മൈക്രോപ്ലാൻ സർവ്വേ പ്രകാരമുള്ള അതിജീവിതരുടെ ആവശ്യമനുസരിച്ച് 12 ഗുണഭോക്താക്കൾക്ക് കാർഷിക കിറ്റുകളും 10 പേർക്ക് ഇലക്ട്രിക് തയ്യൽ മെഷീനുകളും സമ്മാനിച്ചു.

ജില്ലാ കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ ഗൗതം രാജ് ഐ.എ.എസ്, വയനാട് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ രാജി വർഗീസ്, അമൃത രാമചന്ദ്രൻ (സെൻ്റർ മാനേജർ, ഇൻഫോസിസ് YEP പ്രോജക്ട് കൊച്ചി, നിർമ്മാൺ ഓർഗനൈസേഷൻ) എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.