ലഹരി ഉയോഗം  നിരീക്ഷിക്കാൻ പ്രാദേശിക സമിതികൾ രൂപീകരിക്കണം: സ്റ്റീഫൻ ജോർജ്

0

കേരള സ്റ്റുഡന്റ് കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ നിർവഹിക്കുകയായിരുന്നു

കോഴിക്കോട്: വിദ്യാലയങ്ങളിലും കാംപസുകളിലെയും ലഹരി ഉയോഗം  നിരീക്ഷിക്കാൻ നിയമ പരിരക്ഷയുള്ള പ്രാദേശിക സമിതികൾ രൂപകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ഓഫിസ്കാര്യ  ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. കേരള സ്റ്റുഡന്റ് കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

അധ്യാപക പ്രതിനിധി, പി.ടി.എ അംഗം വിദ്യാർഥി സംഘാടനാ പ്രതിനിധി തുടങ്ങി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട സമിതിയുടെ പ്രവർത്തനം കാര്യക്ഷമമായാൽ ലഹരിയെ തടയിടാൻ കഴിയുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. 

silver leaf psc academy, calicut

‘നവകേരള സൃഷ്ടിക്കായ് ലഹരി മുക്ത കലാലയങ്ങൾ’ ശീർഷകത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സദസ്സിൽ കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അധ്യക്ഷനായിരുന്നു. പാർട്ടി ജില്ലാ പ്രസിഡന്റ ടി.എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി , കെ.എസ്.സി(എം) സംസ്ഥാന നേതാക്കളായ അനേക് തോണിപ്പാറ, എം .ഫവാസ് , ആൽവിൻ ഞായറുകുളം, ഡൈനോ കുളത്തൂർ, നവ്യാ നാരായണൻ , ആദർശ് മാളിയേക്കൽ, ബിനിൽ എൽദോസ് , ക്രിസ്റ്റോം കല്ലറക്കൽ, സ്റ്റീവ് സെബാസ്റ്റ്യൻ പാർട്ടി നേതാക്കളായ കെ.കെ നാരായണൻ ,കെ .എ പോൾസൺ മാസ്റ്റർ, വിനോദ് കിഴക്കയിൽ , രദീഷ് വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.

ലഹരി ഉയോഗം  നിരീക്ഷിക്കാൻ പ്രാദേശിക സമിതികൾ രൂപീകരിക്കണം: സ്റ്റീഫൻ ജോർജ്
Leave A Reply

Your email address will not be published.