പന്തീരാങ്കാവിൽ ലോറിക്കടിയിൽപ്പെട്ടു സഹോദരനൊപ്പം സഞ്ചരിച്ച ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

0

കോഴിക്കോട് | പന്തീരാങ്കാവിൽ ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പന്തീരാങ്കാവ് കൈമ്പാലത്ത് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ലോറിയ്ക്ക് മുമ്പിൽ വേഗത കുറച്ചു കൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നത് സിസിടിവിയിൽ വ്യക്തമാണ്.

ഇതിനിടയിൽ ലോറിയുടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിയെ മറികടക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ മുന്നിലെ കാറിനെ മറികടക്കുന്നതിനായി ലോറി ഡ്രൈവറും വലത്തോട്ട് വാഹനം വെട്ടിച്ചതോടെ ബൈക്കിൽ തട്ടുന്നതും സിസിടിവിയിലുണ്ട്.ഇതോടെ ബൈക്കിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡിൽ വീണു.

തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അന്‍സിലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.