കേരളത്തിലെ പ്രമുഖ സ്ത്രീസംഘടനയായ അന്വേഷി പുതിയൊരു വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നതിൻെറ ഭാഗമായി, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങൾ കൈകാര്യം ചെയുന്ന POSH ACT, 2013” നെക്കുറിച്ചുള്ള ഒരു ഏകദിന സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു
2024 ഡിസംബർ 15 ഞായറാഴ്ച്ച ‘ചാലപ്പുറത്തെ MHATൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .
കോഴ്സ് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.സതീ ദേവി ഉദ്‌ഘാടനം ചെയ്യും .
MHATൻെറ സ്ഥാപകനായ ഡോ.മനോജ് കുമാർ അധ്യക്ഷത വഹിക്കുന്നു. ദീദി (WCC) മുഖ്യാതിഥിയും, വിജി.പി (AMTU, Kerala) ആശംസകൾ നൽകുകയും ചെയ്യുന്നു.
ഈ കോഴ്‌സിൻെറ മുഖ്യ റിസോഴ്സ് പേഴ്സൺ കേരള ഹൈക്കോടതി അഡ്വക്കേറ്റ് കെ .കെ .പ്രീതയും മറ്റൊരു റിസോഴ്സ് പേഴ്സണായി കോഴിക്കോട് ഫാമിലി കോർട്ട് അഡീഷണൽ കൗൺസിലറായ സ്മിത കെ.ബിയുമുണ്ട്.
ഉദ്‌ഘാടന പരിപാടിക്ക് അന്വേഷി പ്രസിഡണ്ട് കെ.അജിത സ്വാഗതവും സെക്രട്ടറി ശ്രീജ.പി നന്ദിയും പറയുന്നു.