കോഴിക്കോട് : കോട്ടൂളി തണ്ണീർത്തടത്തിൽ സരോവരം ഭാഗത്ത് വലിയതോതിൽ തണ്ണീർത്തടം മണ്ണിട്ടു നിരത്തിയതിൽ പ്രതിഷേധിക്കാനും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും സംഭവസ്ഥലം സന്ദർശിച്ച അഖിലേന്ത്യാ കിസാൻ സഭാ നേതാക്കൾക്ക് നേരെ ഭീഷണി
കാലിക്കറ്റ് ട്രേഡ് സെന്റർ മാനേജ്മെന്റുകളുടെ ആളുകൾ എന്നു അവകാശപ്പെട്ട സംഘം കിസാൻ സഭാ നേതാക്കളെയും സ്ഥലത്തു ഉണ്ടായിരുന്ന റസിഡൻസ് അസോസിയേഷൻ പ്രവർത്തകരേയും സമീപവാസികളായ സ്ത്രീകളെയും ഭീഷണിപ്പെടുത്തുകയായിരുന്നു
തണ്ണീർത്തടം നികത്തുന്ന പ്രവർത്തി തടഞ്ഞാൽ എല്ലാവരെയും ശരിയാക്കും എന്നായിരുന്നു ഭീഷണി
അഖിലേന്ത്യാ കിസാൻ സഭ കോഴിക്കോട് ജില്ലാ ജോയിൻ സെക്രട്ടറി E. പ്രേംകുമാറിന്റെ നേതൃത്വത്തിൽ കർഷകസംഘം ഭാരവാഹികളായ സത്യൻ മാസ്റ്റർ ടി സി ബിജുരാജ് O. സദാശിവൻ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എം എൻ പ്രവീൺ, കെ വി തൃബുദാസ് എ വി സന്തോഷ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജീജാഭായ് അജിതകുമാരി വിനീത കിഷോർ സതീഷ് എടപ്പത്തിൽ ഷിംജിത്ത് സന്തോഷ് വിജയകുമാർ കിഷോർ എന്നിവരാണ് സ്ഥലത്ത് സന്ദർശനം നടത്തിയത്