ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; കബഡി മത്സരത്തോടെ പ്രീ ഇവന്റുകള്‍ക്ക് തുടക്കമായി, ഡിസംബര്‍ 15ന് വോളിബോള്‍ മത്സരം

0

ഡിസംബര്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന്റെ ഭാഗമായുള്ള പ്രീ ഇവന്റുകള്‍ക്ക് കോഴിക്കോട് ബീച്ചില്‍ നടന്ന ഫ്ളഡ് ലിറ്റ് കബഡി മത്സരത്തോടെ തുടക്കമായി.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രീ ഇവന്റുകള്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

നാലു വീതം പുരുഷ, വനിതാ കബഡി ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടിയത്.

ഡിസംബര്‍ 15ന് വോളിബോള്‍, 18ന് റഗ്ബി എന്നിവ കോഴിക്കോട് ബീച്ചിലും ഫുട്ബോള്‍ മത്സരം ഡിസംബര്‍ 20ന് ബേപ്പൂര്‍ ബീച്ചിലും നടക്കും.

വൈകിട്ട് അഞ്ചിന് നടക്കുന്ന വോളിബോള്‍ മത്സരം അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

വോളിബോള്‍, റഗ്ബി മത്സരങ്ങളത്തില്‍ നാലു വീതം പുരുഷ, വനിതാ ടീമുകള്‍ മാറ്റുരയ്ക്കും. ഫുട്‌ബോള്‍ മത്സരത്തില്‍ എട്ടു വീതം വനിതാ, പുരുഷ ടീമുകള്‍ പങ്കെടുക്കും.

ഡിസംബര്‍ 21ന് കോഴിക്കോട് നഗരത്തില്‍ 150 പേര്‍ അണിനിരക്കുന്ന സ്‌കേറ്റിംഗ് പ്രദര്‍ശനം അരങ്ങേറും.

22ന് നടക്കുന്ന മിനി മാരത്തണ്‍ രാവിലെ ആറു മണിക്ക് കോഴിക്കോട് നിന്നാരംഭിച്ച് ബേപ്പൂരില്‍ സമാപിക്കും.

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ നടക്കും.

ഡിസംബര്‍ 27 രാവിലെ ആറ് മണിക്ക് ബേപ്പൂര്‍ ഫെസ്റ്റിന്റെ പതാകയുമായി കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്ലിംഗും നടക്കും.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ മുന്നോടിയായി ബേപ്പൂരിലും കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വൈവിധ്യമാര്‍ന്ന കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളും വരുംദിവസങ്ങളില്‍ അരങ്ങേറും.

Leave A Reply

Your email address will not be published.