ഫാർമസിസ്റ്റ് നിയമനം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ ഡിസംബർ 17 ന് രാവിലെ 11 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ – 04936 282854.
ഗതാഗത ക്രമീകരണം
ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായി കാപ്പുക്കുന്ന് ജല വിതരണ കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട്പടിഞ്ഞാറത്തറ -പന്തിപ്പൊയിൽ റോഡിൽ തെങ്ങുംമുണ്ട ഭാഗത്ത് പൊതുമരാമത്ത് റോഡ് കട്ട് ചെയ്യുന്നതിനാൽ ഡിസംബർ 16 മുതൽ 31 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ സുരക്ഷിതമായി പോവണമെന്ന് അധികൃതർ അറിയിച്ചു.
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ഡിസംബർ 18, 19 തിയതികളിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സിറ്റിങ് നടത്തുന്നു. 18 ന് രാവിലെ 10.30 മുതൽ കണ്ണൂർ ഗവ ഗസ്റ്റ് ഹൗസിലും 19 ന് രാവിലെ 10.30 മുതൽ കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസിലും നടക്കുന്ന സിറ്റിങിൽ പുതിയ പരാതികൾ സ്വീകരിക്കും.
പ്രയുക്തി തൊഴില്‍ മേള ഇന്ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രയുക്തി തൊഴില്‍മേള ഇന്ന് (ഡിസംബര്‍ 15) രാവിലെ 10 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കും. തൊഴില്‍ മേളയില്‍ 1000 ത്തോളം ഉദ്യോഗാര്‍ഥികളും 25 ലധികം തൊഴില്‍ദായകരും പങ്കെടുക്കും. ടി.സിദ്ദിഖ് എം.എല്‍.എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനാകും.
കൂടിക്കാഴ്ച
പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഡന്റൽ ഹൈജീനിസ്റ്റ്, ഡയാലിസിസ് നഴ്സിങ് ഓഫീസർ, ഇ.സി.ജി ടെക്നീഷൻ തസ്തികകളിൽ നിയമന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി ഡിസംബർ 16 ന് രാവിലെ 10 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.