നാഷണല്‍ ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

0

കോഴിക്കോട്: ആറാമത് നാഷണല്‍ ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.

അംഗപരിമിതികള്‍ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ദേശീയ കായിക മത്സരങ്ങളുടെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ ഇങ്ങനെയുള്ള പരിപാടികള്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടുമായ ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍നിന്ന് രണ്ട് ടീമുകള്‍ മത്സരത്തിനുണ്ട്.കൊവിഡ് കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. മുനാവര്‍ റഹ്മാന് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സി അവാര്‍ഡ് ചടങ്ങില്‍ വെച്ച് ജില്ലാ കലക്ടര്‍ സ്‌നേഹ കുമാര്‍ സിംഗ് നല്‍കി.

ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.പി. പ്രമോദ് കുമാര്‍, സി.ആര്‍സി കോഴിക്കോട് ഡയറക്ടര്‍ ഡോ. കെ.എന്‍ റോഷന്‍ ബിജിലി, ഡോ. സുരേഷ് പുത്തലത്ത്, സുബൈര്‍ കൊളക്കാടന്‍, ആര്‍. ജയന്ത് കുമാര്‍, തച്ചിലോട്ട് നാരായണന്‍, ഹസീന ഷംസുദ്ദീന്‍, ഷീബ തട്ടാരില്‍, ഇഷാന്‍ കൊളക്കാടന്‍, പി.സത്യപ്രകാശ്, ടി. ടി. റഫീഖ്, ഇ. എം. ശ്രീകല, ലൈല എം. കോയ, ടി. ടി. റഫീഖ്, മടവൂര്‍ സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ് മേളത്തിനു ശേഷം ഗുജറാത്തും ഗോവയും തമ്മിലുള്ള ആദ്യമത്സരം ആരംഭിച്ചു.

തുടര്‍ന്ന് കേരളം- ബംഗാള്‍, ജാര്‍ഖണ്ഡ്- ഡല്‍ഹി, കേരളം- ഗോവ, കര്‍ണാടക- ഗോവ, ബംഗാള്‍- ഡല്‍ഹി, ബംഗാള്‍- ജാര്‍ഖണ്ഡ് എന്നീ മത്സരങ്ങള്‍ നടന്നു.

സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും.

silver leaf psc academy kozhikode, silver leaf psc academy calicut

Leave A Reply

Your email address will not be published.