കോഴിക്കോട്: മാനവസംസ്‌കൃതിയുടെ 2-ാമത് പി.ടി തോമസ് സ്മാരക പുരസ്‌കാരം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും.
ശനിയാഴ്ച്ച കോഴിക്കോട് ചേര്‍ന്ന മാനവസംസ്‌കൃതി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.
50,000 രൂപയും ഗാന്ധി പ്രതിമയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി മൂന്നിന് രാവിലെ 11ന് എം.ടിയുടെ വസതിയില്‍ ചേരുന്ന ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി സമ്മാനിക്കും.
ഈ വര്‍ഷത്തെ യുവപ്രതിഭാ പുരസ്‌കാരത്തിന് കോഴിക്കോട് യൂണിവേഴ്‌സിറ്റി ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ അര്‍ഹയായി.
പ്രഥമ പി ടി പുരസ്കാരം മാധവ് ഗാഡ്ഗില്ലിനായിരുന്നു സമ്മാനിച്ചത്.
പി.ടി അനുസ്മരണ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 30ന് തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിക്കുമെന്ന് മാനവസംസ്‌കൃതി സംസ്ഥാന ചെയര്‍മാന്‍ അനില്‍ അക്കര അറിയിച്ചു.