കോഴിക്കോട് : അംബേദ്കറിസത്തിന്റെ ചിന്തയും ആന്മാവും ഉള്‍ക്കൊണ്ട ധീരനായ പ്രചാരകനായിരുന്നു വിടി രാജശേഖറെന്ന് പ്രമുഖ തൊഴിലാളി നേതാവും ആക്ടിവിസ്റ്റുമായ ഗ്രോവാസു.
‘വി.ടി രാജശേഖര്‍- ദലിത് ഭാവനകള്‍’ എന്ന ശീര്‍ഷകത്തില്‍ കോഴിക്കോടന്‍ സൗഹൃദ വേദി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തെ ദുസ്സഹമാക്കിയത് മറ്റെന്തിനേക്കാളും ജാതീയതയാണ്. യൂറോപ്യന്‍ സമൂഹങ്ങളെ കുറിച്ച കാഴ്ചപ്പാടുകളും വിശകലനങ്ങളും ഇന്ത്യക്കും യോജിക്കും എന്ന നിഗമനം തെറ്റായിരുന്നു.
ഈ നിലപാടിലേക്ക് ചിന്തകന്മാരെയും രാഷ്ട്രിയ പ്രവര്‍ത്തകരേയും നയിച്ചത് അബേദ്കറാണ്.
അംബേദ്കറിസത്തിന്റെ ചിന്തയും ആന്മാവും ഉള്‍ക്കൊണ്ട ധീരനായ പ്രചാരകനായിരുന്നു വിടി രാജശേഖറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടി പിഎഎം ഹാരിസ് ഉദ്ഘാടനം ചെയ്തു.
ബാബുരാജ് ഭഗവതി, ഔസാഫ് അഹ്‌സന്‍, NVM ഫസലുള്ള, ഡോ: എന്‍.കെ രജിത്, ടി.കെ ആറ്റക്കോയ, മക്കട റഷീദ് എന്നിവര്‍ പങ്കെടുത്തു.