മലയോര ഹൈവേ വികസനം ജില്ലയിലെ കാര്‍ഷിക-ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
മലയോര ഹൈവേ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന നിരവില്‍പ്പുഴ-ചുങ്കക്കുറ്റി റോഡിന്റെ പ്രവൃത്ത നോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറ്റ്യാടി ചുരം റോഡിലെ നിരവില്‍പ്പുഴ – ചുങ്കക്കുറ്റി വരെയുള്ള 5.3 കി.മീ റോഡ് നിര്‍മ്മാണത്തിന് 26.6 കോടിയാണ് ചെലവ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രവൃത്തി ഏറ്റെടുത്ത് 18 മാസത്തിനകം പൂര്‍ത്തീകരിക്കും.
റോഡ് നവീകരണം പൂര്‍ത്തിയാവുന്നതോടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന നിരവില്‍പ്പുഴ റോഡില്‍ ഒരു മീറ്ററോളം ഉയര്‍ത്തി ഗതാഗത തടസ്സം ഒഴിവാക്കി കുറ്റ്യാടി ഭാഗത്തേക്കുള്ള യാത്ര സുഗമമാക്കും.
പട്ടികജാതി -പട്ടിക വര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അദ്ധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് ശങ്കരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമന്‍, ജനപ്രതിനിധികളായ രമ്യാ താരേഷ്, കെ.വി ഗണേഷന്‍, കിഫ്ബി ടീം ലീഡര്‍ എസ്.ദീപു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ബി ബൈജു, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. രജിന എന്നിവര്‍സംസാരിച്ചു.