കണ്ണൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2025 ജനുവരി 18 ന് രാവിലെ 11.30 മുതൽ 1.30 വരെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.
അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കണം.
ഏതെങ്കിലും കാരണത്താൽ ഹാൾടിക്കറ്റ് ലഭിക്കാത്തവർ കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ : 04902962965