ജില്ലാ തല എം.എസ്.എം.ഇ എക്സിബിഷന്‍ ആരംഭിക്കുന്നു

0

കോഴിക്കോട് ജില്ലയിലെ സംരംഭങ്ങളുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഡിസംബർ 27 മുതൽ 31 വരെ കോഴിക്കോട് ബീച്ച് റോഡിലുള്ള ആസ്പിൻ കോർട്ട്യാർഡ്സിൽ വച്ച് നടക്കുന്നു .

ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, കയർ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ, ഫർണിച്ചറുകൾ, നിർമ്മാണ സാമഗ്രികൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സംരംഭകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനും ഓര്‍ഡറുകള്‍ നല്‍കുന്നതിനും മേള അവസരം ഒരുക്കും.

ജില്ലയിലെ 60-ലധികം MSME-കള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

സംരംഭക വളര്‍ച്ചയ്ക്ക് ഉൾക്കാഴ്ചകൾ നൽകുന്ന സെമിനാറുകള്‍, രുചികരമായ വിഭവങ്ങള്‍ നൽകുന്ന ഫുഡ് കോർട്ട്, ദിവസേന വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ക്രിസ്മസിൻ്റെയും പുതുവർഷത്തിൻ്റെയും ആഘോഷ വേളയില്‍ എല്ലാവർക്കും ആനന്ദകരമായ അനുഭവമായി മേള മാറും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ഏവരെയും മേളയിലേക്ക് ജില്ലാ ഭരണകൂടം ക്ഷണിക്കുന്നു.

Leave A Reply

Your email address will not be published.