വയനാട്ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0

എസ്.സി-എസ്.ടി മോണിറ്ററിങ് കമ്മിറ്റി

മൂന്നാം പാദ എസ്.സി എസ്.ടി മോണിറ്ററിങ്ങ് കമ്മിറ്റിയോഗം ഡിസംബര്‍ 30 ന് വൈകീട്ട് 3.30 ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ചേരും. സമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണം.

വിദ്യാരംഗം കലാസാഹിത്യവേദി
ജില്ലാതല സര്‍ഗോത്സവം നാളെ

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല സര്‍ഗോത്സവം ഇന്ന് ( ഡിസംബര്‍ 20) ആരംഭിക്കും. മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂളില്‍ നടക്കുന്ന സര്‍ഗോത്സവത്തില്‍ സാഹിത്യ പ്രതിഭകള്‍ ശില്‍പശാല നയിക്കും. ഉപജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 ലധികം കുട്ടികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കും. കവിത, കഥ, അഭിനയം, നാടന്‍പാട്ട്, പുസ്തകാസ്വാദനം, കാവ്യാലാപനം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികളില്‍ സര്‍ഗോത്സവം അഭിരുചി വളര്‍ത്തും. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി.ജെ ഐസക് സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷനാവും.

നികുതി പിരിവ് ക്യാമ്പ്

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഊര്‍ജ്ജിത നികുതി പിരിവ് ക്യാമ്പ് തുടങ്ങി. ജനുവരി മൂന്ന് വരെ വിവിധ കേന്ദ്രങ്ങളില്‍ നികുതി സ്വീകരിക്കും. ഡിസംബര്‍ 20- അടിവാരം വാര്‍ഡ് 19,20, ഡിസംബര്‍ 30- കാരച്ചാല്‍ വാര്‍ഡ് 1, ഡിസംബര്‍ 30- അത്തിച്ചാല്‍ വാര്‍ഡ് 1, ഡിസംബര്‍ 31- ആണ്ടൂര്‍ വാര്‍ഡ് 8,13, ഡിസംബര്‍ 21- പുറ്റാട് വാര്‍ഡ് 15, ജനുവരി- 3 പെരുമ്പാടിക്കുന്ന് വാര്‍ഡ് 14, ഡിസംബര്‍ 24- കൊളഗപ്പാറ വാര്‍ഡ് 4 , ഡിസംബര്‍ 23- കുമ്പളേരി വാര്‍ഡ് 2,20, ഡിസംബര്‍ 26- കളത്തുവയല്‍ വാര്‍ഡ് 19,20, ഡിസംബര്‍ 27- തോമാട്ടുചാല്‍ വാര്‍ഡ് 10,11,12, ഡിസംബര്‍ 28- നെല്ലറച്ചാല്‍ വാര്‍ഡ് 15,16,17 .അവസാനം നികുതി അടച്ച രസീതുമായി നികുതിദായകര്‍ പുതിയ നികുതി അടയ്ക്കുന്നതിനായി ഹാജരാകണം. tax.lsgkerala.gov.in ലും ഓണ്‍ലൈനായി നികുതി അടയ്ക്കാം.

സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന യുവജന കമ്മീഷന്‍ ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി നാലിന് കണ്ണൂരില്‍ നടക്കുന്ന മത്സരത്തില്‍ 18-40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 5000 രൂപ വീതവും ട്രോഫിയും ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 നകം ഫോട്ടോ ഉള്‍പ്പെടെയുള്ള ബയോഡേറ്റ [email protected] ലോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 വിലാസത്തില്‍ നേരിട്ടോ നല്‍കണം. ഫോണ്‍ 0471-2308630.

ക്വട്ടേഷന്‍ ക്ഷണിച്ചു

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ 46 അങ്കണവാടികളില്‍ സക്ഷം പദ്ധതി ബോര്‍ഡ് സ്ഥാപിക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 31 ന് രാവിലെ 11 വരെ മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍- 04935-240754, 9447110444.

Leave A Reply

Your email address will not be published.