കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയും പാര്‍ലമെന്റ് മാര്‍ച്ചും സമ്പൂര്‍ണ്ണ വിജയമാക്കാന്‍ സമിതി ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 13 മുതല്‍ 25 വരെ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയാണ് വ്യാപാര സംരക്ഷണ സന്ദേശ ജാഥ നടക്കുക.
ഫെബ്രുവരി 13ന് പാര്‍ലമെന്റ് മാര്‍ച്ചും നടക്കും.
ജില്ലാ പ്രവര്‍ത്തക സമിതി യോഗം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വരുണ്‍ ഭാസ്‌കര്‍, സി.വി ഇക്ബാല്‍, ടി. മരക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.എം.ബാബു സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍ രാജധാനി നന്ദിയും പറഞ്ഞു.