ജില്ലാ ഭരണകൂടത്തിൻ്റെയും മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് സിറ്റി 2.0. യുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ തൊഴിൽ രംഗത്തെ വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് തയ്യാറാക്കിയ സമഗ്ര പദ്ധതിയായ ‘ഉദ്യോഗ ജ്യോതി’ യുടെ ഭാഗമായി വ്യവസായ പ്രതിനിധികളുടെ യോഗം ചേർന്നു.
ജില്ലയിലെ വിവിധ മേഖലകളിലെ വ്യവസായ പ്രതിനിധികൾ സംബന്ധിച്ചു.
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് വിദ്യാർഥികൾക്ക് ഉദ്യോഗ മേഖലയിൽ പുതിയ കാലത്ത് ആവശ്യമായി വരുന്ന നൈപുണ്യ വികസനത്തിന് ഉതകുന്ന വിവിധയിനം പരിപാടികൾ, ഫലപ്രദമായി പ്ലേസ്മെൻ്റ്, പുതിയ കാല ജോലി സാധ്യതകൾ സംബന്ധിച്ച അവബോധ പരിപാടികൾ, വ്യവസായ മേഖലയിലെ വികാസങ്ങളെ പരിചയപ്പെടുത്തുന്ന ഓറിയൻ്റേഷൻ സെഷനുകൾ, പ്രവർത്തി പരിചയം ഉറപ്പാക്കുന്ന ഇൻ്റേൺഷിപ്പ് – ഫെലോഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങിയ പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി.
മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് നിത്യാനന്ദ് കാമത്, പി.കെ. സ്റ്റീൽ കാസ്റ്റിംഗ്സ് മാനേജിങ് ഡയറക്ടർ കെ.ഇ. മൊയ്‌ദു, കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാതല പ്രോഗ്രാം മാനേജർ റഫ്സീന എം.പി., സിറ്റി 2.0 (കാലിക്കറ്റ് ഇന്നവേഷൻ & ടെക്നോളജി ഇനിഷ്യേറ്റീവ്) ചെയർമാൻ അജയൻ കെ. അനാറ്റ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.