മന്നം ജയന്തിക്ക് പുറമേ വൈക്കത്തെ ശിവഗിരി തീർത്ഥാടനവും ഉദ്ഘാടനം ചെയ്യാന്‍ രമേശ് ചെന്നിത്തല

0

എന്‍എസ്എസിന് പിന്നാലെ എസ്എൻഡിപി പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം.

ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്നാണ് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച സമ്മേളനം എസ്എന്‍ഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്.

ഈ സമ്മേളനമാണ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.

കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്ന കാലത്തും എസ്എന്‍ഡിപിയും എന്‍എസ്എസും രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ശക്തികേന്ദ്രമായ വൈക്കത്തെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതോടെ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്ന ചര്‍ച്ചകളും സജീവമാണ്.

കഴിഞ്ഞ ദിവസം മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് മുഖ്യപ്രഭാഷണം നടത്താന്‍ എന്‍എസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതോടെ വര്‍ഷങ്ങളായുള്ള അകല്‍ച്ചയ്ക്കാണ് അന്ത്യമാകുന്നത്.

Leave A Reply

Your email address will not be published.