അറിയിപ്പുകൾ-

0

1ക്യാന്റീന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിച്ച നല്ലളം വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തന സജ്ജമാക്കിയ ക്യാന്റീന്‍ പ്രതിമാസ വാടകയ്ക്ക് ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തില്‍ ഡിസംബര്‍ 28 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ക്വട്ടേഷന്‍ നിബന്ധനകളും കൂടുതല്‍ വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകും. ഫോണ്‍: 0495-2765770, 2766563.

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന യാനം വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് താത് പര്യമുള്ള വ്യക്തികള്‍, ഗ്രൂപ്പുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് 1.20 കോടി രൂപ വരുന്ന പദ്ധതിയില്‍ 48 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ വെസ്റ്റ്ഹില്‍ ഓഫീസിലോ [email protected] എന്ന ഇമെയില്‍ മുഖേനയോ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളിലോ, 0495-2383780 നമ്പറിലോ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാം.

പുനര്‍ലേലം

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാട് ഗവ. ഭിന്നശേഷി സ്ഥാപനത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന പഴയ പാത്രങ്ങള്‍, അലമാരകള്‍, കട്ടിലുകള്‍ എന്നിവ സ്ഥാപനം സൂപ്രണ്ടിന്റെ കീഴില്‍ പരസ്യമായി പുനര്‍ലേലം ചെയ്യുന്നു. ജിഎസ്ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാം. പുനര്‍ലേലം ചെയ്യുന്ന തീയതി ഡിസംബര്‍ 24 രാവിലെ 11. ഫോണ്‍: 0495-2355698.

അംഗനവാടി കണ്ടിജന്‍സി ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് കോഴിക്കോട് അര്‍ബന്‍-4 പ്രൊജക്റ്റ് ഓഫീസിന് കീഴില്‍ 130 അംഗനവാടികളിലേക്ക് 2024-25 സാമ്പത്തിക വര്‍ഷം കണ്ടിജന്‍സി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നൽകാനുള്ള അവസാന തീയ്യതി ജനുവരി മൂന്ന്. ഫോണ്‍: 0495-2481145

ഫിഷ് വെന്‍ഡിംഗ് കം ഫുഡ് ട്രക്ക്: അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കും.

ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ ഘടക പദ്ധതിയായ ‘ഫിഷ് വെന്‍ഡിംഗ് കം ഫുഡ് ട്രക്ക്’ വിതരണം ചെയ്യുന്ന പദ്ധതിക്കായി ചാലിയം മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസക്കാരായ 5 മുതല്‍ 10 വരെ അംഗങ്ങളടങ്ങിയ പുരുഷ-വനിത മത്സ്യത്തൊഴിലാളി സ്വയംസഹായ/സാഫ് ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് വാഹനം ഉള്‍പ്പെടെ 28 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. അപേക്ഷ ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബേപ്പൂര്‍ മത്സ്യഭവന്‍, സാഫ് ഓഫീസ്, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളിലോ 0495-2383780 എന്ന നമ്പറിലോ ബന്ധപ്പെടണം.

Leave A Reply

Your email address will not be published.