നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വയനാട് -എറണാകുളം അന്തര്‍ ജില്ലാ യുവജന വിനിമയ പരിപാടി സമാപിച്ചു. എറണാകുളം ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത യുവജനങ്ങള്‍ക്ക് ജില്ലയിലെ കല, ഭക്ഷണം, പരിസ്ഥിതി, കാലാവസ്ഥ തുടങ്ങി വയനാടിന്റെ സംസ്കാരം അടുത്തറിയാനും മനസ്സിലാക്കാനും തിരുനെല്ലി അപ്പപ്പാറ ഗിരിവികാസില്‍ അഞ്ച് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്.
നാടകകളരി, കളിമണ്‍ ശില്പശാല, അമ്പെയ്ത്ത് പരിശീലനം, ചലച്ചിത്ര പ്രദര്‍ശനം, ഗോത്രകലാവതരണം, പ്രാദേശിക-ഗ്രാമീണ യാത്രകള്‍, തണല്‍ അഗ്രി ഇക്കോളജി സെന്റര്‍-നെയ്ത്തുഗ്രാമം-കുറുവ ദ്വീപ് സന്ദര്‍ശനം, ട്രെക്കിങ്, ഗെയിംസ്, സംവാദം തുടങ്ങി വിവിധ സെഷനുകള്‍ നടത്തി.
അബ്ദുള്‍ വഹാബ്, ഗോവിന്ദന്, കെ.എ അഭിനു, അഭീഷ് ശശിധരന്, കെ.എ അഭിജിത്ത്, കെ.ആര്. സാരംഗ് എന്നിവര്‍ അവതരണ-പരിശീലനത്തിന് നേതൃത്വം നല്കി.
യുവജന വിനിമയ സമാപന ഉദ്ഘാടനവും ക്യാമ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.
നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷനായ പരിപാടിയില്‍ എറണാകുളം ജില്ലാ ക്യാമ്പ് പ്രതിനിധി കെ.ടി. ക്രിസ്റ്റഫര്‍ ജോസഫ്, പ്രജിത്ത് പ്രദീപന്, മഹ്മൂദ് എന്നിവര്‍ സംസാരിച്ചു.
കേരളോത്സവം: വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
ജില്ലാ പഞ്ചായത്ത് സംസ്ഥാന യുവജന ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കേരളോത്സവം നീന്തല്‍ മത്സരത്തില്‍ എല്‍ദോ ആല്വിന് ജോഷി, അനന്തനുണ്ണി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
മുഹമ്മദ് സഹദ്, വരുണ്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നിതിന്‍.എ.ബാബു, പി.ഇ വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാട്ടര്‍ പോളോ ഇന്ത്യന്‍ കോച്ച് വിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എന്‍.എ ജയരാജന് എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.
ബോധവത്കരണ സെമിനാര്‍
ജില്ലാ സൈനിക ക്ഷേമ ഓഫീസ് മാനന്തവാടി താലൂക്കിലെ വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി വിവിധ ക്ഷേമപദ്ധതികളില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്തെ മാതാ ഹോട്ടലില്‍ ഡിസംബര്‍ 27 ന് രാവിലെ 10.30 ന് നടക്കുന്ന സെമിനാറില്‍ താലൂക്കിലെ വിമുക്തഭടന്മാര്, ആശ്രിതര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍
നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റ് വിവിധ പദ്ധതി ഉപയോഗത്തിന് എയര്‍ കണ്ടീഷന്‍ ടാക്സി രജിസ്ട്രേഷനുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 31 ന് ഉച്ചയ്ക്ക് രണ്ടിനകം നാഷണല്‍ ആയൂഷ് മിഷന്, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റ്, ജില്ലാ ഹോമിയോ ആശുപത്രി, മാനന്തവാടി, അഞ്ചുകുന്ന്, വയനാട് 670645 വിലാസത്തില്‍ നല്‍കണം. ഫോണ്‍ – 8848002947.