മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോഴിക്കോട് കോർപറേഷന്റെ ചീറ്റ ഇന്ന് മുതൽ

0

മാലിന്യ മുക്തം നവ കേരളത്തിന്‍റെയും, അഴക് പദ്ധതിയുടെയും ഭാഗമായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോഴിക്കോട് കോർപറേഷൻ ചീറ്റ എന്ന പുതിയ പദ്ധതിക്ക് രൂപം നൽകി.

“ചീറ്റ “യുടെ 3 ടീമുകൾ ഇന്നു മുതൽ നഗരത്തിൽ പരിശോധന നടത്തും. പൊതു സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ചീറ്റ ” ടീം ശുചീകരിക്കും.

മാലിന്യം വലിച്ചെറിയുന്ന ആളെയോ, സ്ഥാപനത്തെയോ തിരിച്ചറിഞ്ഞാല്‍ 5,000 രൂപ വരെ അപ്പോള്‍ തന്നെ പിഴ ഈടാക്കും.

Leave A Reply

Your email address will not be published.