78-ാമത് സന്തോഷ് ട്രോഫി കിരീടം ചൂടി പശ്ചിമ ബംഗാൾ.
തെലങ്കാനയിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബംഗാളിന്റെ ജയം.
സന്തോഷ് ട്രോഫി ചരിത്രത്തിൽ 47-ാം ഫൈനൽ കളിച്ച ബംഗാളിന്റെ 33-ാംകിരീടനേട്ടമാണിത്.

