കോഴിക്കോട് : മലികായെ ഗസൽ എന്നറിയപ്പെടുന്ന ഗസൽ റാണി ബീഗം അക്തറിനെ കേരള ഗസൽ ഫൗണ്ടേഷൻ അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ബീഗം അക്തർ സ്പെഷ്യൽ മെഹ്ഫിൽ സംഘടിപ്പിച്ചു.
പ്രമുഖ ഗസൽ ഗായിക അമീന ഹമീദ് ബീഗം അക്തറിന്റെ ഗസലുകളും ഠുംരികളും അവതരിപ്പിച്ചു.
തബലയിൽ അജ്മൽ റഹീം, ഹാർമോണിയത്തിൽ ഹരിപ്രസാദ് രവി, ഗിറ്റാറിൽ സിബ്ഹത്തുല്ല എന്നിവർ അകമ്പടി നൽകി. കെ ജി എഫ് ജനറൽ സെക്രട്ടറി ഷബീർ രാരങ്ങോത്ത് അനുസ്മരണ ഭാഷണം നടത്തി.
കെ ജി എഫ് പ്രസിഡൻ്റ് ഇ എ ലിങ്കൺ, ട്രഷറർ ഫിൻസർ കെ ടി, ഷാഫി സി എം , മുഷ്താഖ്, എൻ സി അബ്ദുല്ലക്കോയ, സി എം ലത്തീഫ് എന്നിവർ മെഹ്ഫിലിന് നേതൃത്വം നൽകി.

