കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരി എന്നുള്ള നിലക്ക് നഗര വികസനത്തിന് വലിയ സംഭാവന നൽകിയ വ്യക്തിയാണ് സി മുഹ്സിൻ മികച്ച ഭരണകർത്താവായി പ്രവർത്തിക്കുവാനും അദ്ദേഹത്തിനു സാധിച്ചു രാഷ്ട്രീയ രംഗത്ത് സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തി മുൻമേയർ ബീനാ ഫിലിപ്പ് ചൂണ്ടിക്കാട്ടി. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ പത്താം ചാരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അനുസ്മരണ സമിതി ചെയർമാൻ പി ടി ആസാദ് അധ്യക്ഷത വഹിച്ചു, മുക്കം മുഹമ്മദ്, എ ടി അബ്ദുല്ലക്കോയ. പി കിഷൻ ചന്ദ്, ഡോക്ടർ കെ മൊയ്തു, അഡ്വക്കേറ്റ് എം രാജൻ, കെ പി അബൂബക്കർ, ആർ ജയന്ത്കുമാർ. കബീർ സലാല, ടി എ അസീസ്, കെ ലൈല, ബീരാൻകുട്ടി കളത്തിങ്കൽ, ബേബി വാസൻ ,പി പി ഉമ്മർക്കോയ ,m h അശ്റഫ് ,അനീസ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.

