അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കോഴിക്കോട് ഉത്തരമേഖലയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി ഉദ്ഘാടനം ചെയ്തു. കോളജിലെ സുവോളജി ഡിപ്പാര്‍ട്ട്മെന്റിനെയും ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. പി.ജെ വിനീഷ് അധ്യക്ഷനായി.
ഡി.എഫ്.ഒ എം. ജോഷില്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി ഇംതിയാസ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ. നീതു, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എന്‍ ദിവ്യ, ഡോ. എല്‍ സൗമ്യ, ഡോ. ജിഷ ജേക്കബ് സംസാരിച്ചു. തുടര്‍ന്ന് നടന്ന ടെക്നിക്കല്‍ സെഷനില്‍ മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. അരുണ്‍ സക്കറിയ സംസാരിച്ചു.

